ചർമ്മകാന്തിക്കും യൗവ്വനത്തിനും
ചർമ്മം
വരളുന്നതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളാണ് ചർമ്മത്തിലുണ്ടാവുന്ന ചുളിവുകൾ. ഈ
പ്രശ്നത്തിന് കരുതലെന്ന നിലയിൽ ചില കുറിപ്പുകൾ നൽകുന്നു.
മുഖത്തെ ചുളിവുകൾ മാറാൻ
*
പഴുത്ത വാഴപ്പഴം ഒരു ടീസ്പൺ തേൻ ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് മുഖത്ത്
തേച്ചു പിടിപ്പിച്ച് പതിനഞ്ചു മിനിറ്റുകൾക്കു ശേഷം കഴുകുക. ചർമ്മത്തിന്റെ
വരൾച്ച തടഞ്ഞ് മുഖത്ത് ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.
*
അവക്കോടാ പഴത്തിന്റെ തോലകറ്റി മിക്സിയിലിട്ട് അടിച്ചെടുത്ത് മുഖം നന്നായി
കഴുകിയശേഷം, ലേപനം ചെയ്യുക. പതിനഞ്ചുമിനിറ്റുകൾക്കുശേഷം മുഖം കഴുകുക.
നിത്യവും അല്ലെങ്കിൽ രണ്ട് ദിവസത്തിലൊരിക്കൽ ഇത് ചെയ്തുപോന്നാൽ മുഖത്തെ
ചർമ്മത്തിലെ ചുളിവുകൾ മാറുമെന്ന് മാത്രമല്ല, വീണ്ടും ചുളിവുകൾ
ഉണ്ടാവുകയുമില്ല.
*
മുട്ടയുടെ വെള്ള മാത്രമെടുത്ത് മുഖത്ത് തടവി ഉണങ്ങിയ ശേഷം കഴുകുക. ആഴ്ചയിൽ
ഒരിക്കൽ ഇതു ചെയ്തുപോന്നാൽ ചർമ്മത്തിന്റെ ചുളിവുകൾ മാറി യൗവ്വനം
നിലനിൽക്കും.
കഴുത്തിന്റെ കാന്തിക്ക്...
*
കഴുത്ത് ദിവസവും സ്കബ് ചെയ്താൽ തന്നെ കഴുത്തിന് തിളക്കമുണ്ടാവും.
സപ്പോട്ട, തണ്ണിമത്തൻ, ഞാവൽ ഇവയിൽ ഏതെങ്കിലും ഒരു പഴത്തിന്റെ കുരു ഉണക്കി
പൊടിച്ചുവെയ്ക്കുക. ഇതാണ് ചർമ്മത്തിനുള്ള പ്രകൃതിദത്തമായ സകബ്. ഈ
പൊടിയോടൊപ്പം ഏതെങ്കിലും പഴത്തിന്റെ മാംസള ഭാഗവും ചേർത്ത് വിരലുകൾ കൊണ്ട്
ചെറിയ വട്ടങ്ങൾ പോലെ അഞ്ചുമിനിറ്റ് നേരം മസാജ് ചെയ്യുക. എന്നിട്ട്
ഉണങ്ങിയശേഷം കഴുകുക. അഴുക്കുകളും നശിച്ച കോശങ്ങളും നീങ്ങി കഴുത്തിന്റെ
കാന്തി വർദ്ധിക്കും.
*
ഇതേ സ്കബ്പൊടി അര ടീസ്പൺ എടുത്ത് ഒരു ടീസ്പൺ കടലമാവും ആവശ്യത്തിന്
വെള്ളവും ചേർത്ത് കുഴച്ച് കഴുത്തിൽ തേച്ച് പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം
കഴുകിയാൽ കഴുത്തിലെ നശിച്ച സെല്ലുകളെ (കോശങ്ങൾ) അകറ്റി കഴുത്തിന്
മൃദുലതയേകും.
*
കഴുത്ത് വെള്ളംകൊണ്ട് നനച്ച് ഒരു സ്പൺ പഞ്ചസാര കൊണ്ട് കഴുത്തിന് മസാജ്
ചെയ്യുക. ഈ എളുപ്പമാർഗ്ഗം നശിച്ച സെല്ലുകളെ അകറ്റി കാല കമേണ കഴുത്തിന്റെ
കറുപ്പും മാറ്റും.
0 Comments