മുടി സംരക്ഷണം, മഴക്കാലത്ത്
കാലാവസ്ഥ
മാറിവരുന്നതനുസരിച്ച് മുടിയുടെ സംരക്ഷണത്തിൽ മാറ്റംവരുത്തേണ്ടത്
ആവശ്യമാണ്. മുടിയുടെ വളർച്ചയ്ക്കും , മുടിയഴക് നഷ്ടപ്പെടുന്നതിനും
കാലാവസ്ഥയുമായി ബന്ധമുണ്ട്. കാലാവസ്ഥയുടെ മാറ്റം ശരീരത്തെ
ബാധിക്കുന്നതുപോലെ സ്വാഭാവികമായും മുടിയേയും ബാധിക്കുന്നു. മഴക്കാലം തന്നെ
എടുക്കുക. ഈ കാലാവസ്ഥയിൽ മിക്കവരും മുടിയുടെ കാര്യം വേണ്ടവിധത്തിൽ
ശ്രദ്ധിക്കാറില്ല. മഴക്കാലത്ത് മുടി കൂടുതലായി പൊഴിയാറുണ്ട്.
അന്തരീക്ഷമലിനീകരണമാണ് ഇതിനൊരു കാരണം. മഴപെയ്യുമ്പോൾ അന്തരീക്ഷത്തിലെ
മാലിന്യങ്ങൾ ജലത്തിനൊപ്പം താഴേക്ക് പതിക്കുന്നു. മഴവെള്ളത്തിൽനിന്ന്
മാലിന്യങ്ങൾ തലയിൽ നിക്ഷേപിക്കപ്പെടാനിടയുണ്ട്. അതിനാൽ മഴ നനഞ്ഞുകഴിഞ്ഞാൽ
നന്നായി കുളിക്കുകതന്നെ വേണം. മഴക്കാലത്ത് മുടിയുടെ കാര്യത്തിൽ പ്രത്യേക
ശ്രദ്ധതന്നെ പുലർത്തേണ്ടതാണ്. മഴക്കാലത്ത് പനിവരാനുള്ള സാദ്ധ്യത
കൂടുതലാണ്. പനി വന്നാൽ സാധാരണയിൽനിന്ന് കൂടുതലായി മുടി കൊഴിയുകയും
ചെയ്യുന്നു. പനിയുടെ ആക്രമ മുടികൊഴിഞ്ഞുകൊണ്ടാണ് നേരിടുന്നത്. ഇങ്ങനെയുള്ള
മുടികൊഴിച്ചിൽ താൽക്കാലികമായിരിക്കും. പനിയുടെ കാഠിന്യം കുറയുന്നതനുസരിച്ച്
മുടികൊഴിച്ചിലും നിൽക്കുന്നു.
പനി
വന്നാൽ ഏതൊരാളും തുടർച്ചയായി വിശ്രമിക്കണം. കൂടാതെ ധാരാളം വെള്ളം
കുടിക്കണം. വൈറ്റമിനുകളും ധാതുലവണങ്ങളും ധാരാളം കലർന്ന പഴച്ചാറോ,
പഴവർഗ്ഗങ്ങളോ കൂടുതൽ കഴിക്കണം. ഇതാകട്ടെ മുടിയുടെ ആരോഗ്യത്തിനും
സഹായകമായിത്തീരുന്നു. നാരങ്ങാവെള്ളവും നാരങ്ങാവർഗ്ഗത്തിൽപ്പെട്ട
പഴവർഗ്ഗങ്ങളും കഴിക്കാം. മൊത്തത്തിൽ വൈറ്റമിൻ സി കലർന്ന ഫലവർഗ്ഗങ്ങൾക്കും
പച്ചക്കറികൾക്കും മുൻഗണന നൽകുക. "വൈറ്റമിൻ ബി' ക്ക് വൈറസിന്റെ
പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. അതേസമയം മുടിയുടെ വളർച്ചയ്ക്ക് ഇത്
ആവശ്യവുമാണ്. മുടിക്കുവേണ്ടിയുള്ള പ്രത്യേക വൈറ്റമിൻ മിശ്രിതങ്ങൾ ഇന്ന്
ലഭ്യമാണ്.
പ്രത്യേകം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുടി സ്ട്രെയിറ്റൻ ചെയ്യുക, ചുരുട്ടുക തുടങ്ങിയ
കാര്യങ്ങൾ മഴക്കാലത്ത് ഒഴിവാക്കുക. ഹെയർ പ്രകൾ ഈ കാലാവസ്ഥയിൽ ഒഴിവാക്കുക.
ചിലപ്പോൾ ഇത് താരനുണ്ടാകാൻ കാരണമായിത്തീരും,
നനഞ്ഞ മുടി നന്നായി ഉണക്കുക. കട്ടിയുള്ള ടവ്വൽകൊണ്ട് അമർത്തി തുടയ്ക്കരുത്. മുടി ഈർപ്പമുള്ളപ്പോൾ കെട്ടിവെയ്ക്കരുത്.
പുറത്തിറങ്ങുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
0 Comments