Straight Cut Pant is Back
2021 ൽ സ്ട്രെയ്റ്റ് കട്ട് പാന്റിന്റെ പുറകെയാണ് സുന്ദരികൾ. ഏ തവസരത്തിലും അണിയാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
പെൺകുട്ടികൾക്കിടയിലെ
പുതിയ താരം ഇവനാണ്. ചുഡിയും, പാട്യാലയും, നോർമലും ലെഗ്ഗിൻസും എല്ലാം
വേണ്ടുവോളം പരീക്ഷിച്ച് സൽവാർ ബോട്ടം ഇപ്പോൾ പുതിയ ട്രെൻഡിലാണ്.
ഇടുന്നയാൾക്ക് കൂടുതൽ പൊക്കം തോന്നിക്കും എന്നതാണ് പ്രധാന ഗുണം. ഒപ്പം ഒരു
ഫോർമൽ വെസ്റ്റേൺ ലുക്കും കിട്ടും. ബാക്കെയ്ഡ്, എംബ്രോയ്ഡറി ട്രെയ്റ്റ്
കട്ട് പാന്റിനൊപ്പം ഒഴുകി കിടക്കുന്ന പ്ലെയിൻ ട്യൂണിക്ക് ആണ് പെർഫെക്ട്
മാച്ച്. പാന്റാണോ ടോപ്പാണോ കൂടുതൽ റ്റെലെന്നു തിരിച്ചറിയാൻ പറ്റില്ല.
ട്രെയ്റ്റ് പാന്റിൽ, അതിലെ വർക്കും, കട്ട് ചെയ്യുന്ന രീതിയുമൊക്കെയാണ്
ശ്രദ്ധേയം. അതുകൊണ്ട് ട്യൂണിക്ക് വളരെ സിംപിളായിരിക്കാൻ പ്രത്യേകം
ശ്രദ്ധിക്കണം. ട്യൂണിക്കിന്റെ മെറ്റീരിയലിൽ മാത്രമായിരിക്കണം
നോട്ടമെത്തേണ്ടത്. മറ്റ് അലങ്കാരങ്ങൾ ട്രെയ്റ്റ് പാന്റിന്റെ ഫാഷൻ മൊത്തം
മുക്കികളയും. പ്ലയിൻ പാന്റാണെങ്കിൽ പ്രിന്റഡ് ടോപ്പാണ് നല്ലത്.
കാലിനു
മുകളിൽ നില്ക്കുന്ന ട്രെയ് കട്ട് പാന്റ്സ് ടീനേജുകാർക്ക് നന്നായി ഇണങ്ങും.
ഇതിനോടൊപ്പം ഹൈഹീൽഡ് ധരിക്കണമെന്ന് നിർബന്ധം. ഷോർട്ട് കുർത്തകളാണ് ഇത്തരം
പാന്റിന്റെ കൂടെ അണിയേണ്ടത്.
ട്രെയ്റ്റ് കട്ട്
പാന്റിനൊപ്പം ധരിക്കുന്ന കുർത്തകൾക്കും ട്യൂണിക്കുകൾക്കും ധാരാളം
സ്ലിറ്റുകളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്രണ്ട് സ്ലിറ്റ് ഏറ്റവും
യോജിക്കുന്നത് ടെയ്റ്റ് കട്ട് കുർത്തകൾക്കാണ്. സ്ലിറ്റ് ഇല്ലാത്ത
ട്യൂണിക്ക് ആണ് ധരിക്കുന്നതെങ്കിൽ അത് മുട്ടിന് മുകളിൽ നിൽക്കാൻ പ്രത്യേകം
ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പാന്റ്സിന്റെ ഭംഗി എടുത്തറിയൂ.
0 Comments